June 13, 2026

ദീപ്തിഗിരി സംഘം ക്ഷീരകർഷകർക്ക് ബോണസ് പ്രഖ്യാപിച്ചു

0
IMG-20200824-WA0219.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് 19 സമാശ്വാസ നടപടി എന്ന നിലയിൽ  ദീപ്തിഗിരി ക്ഷീര സംഘത്തിൽ 2020 ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ പാലളന്ന ക്ഷീരകർഷകർക്ക് രണ്ടാം ഘട്ടമായി ലിറ്ററിന് ഒരു രൂപ പ്രകാരവും,ജൂലായ് മാസo മിൽമയുടെ  ഒന്നര രൂപ പ്രകാരവും ഉള്ള അധിക വിലയും ചേർത്ത് അനുവദിക്കുവാൻ ഭരണ സമിതി യോഗം തീരുമാനിച്ചു.ജൂൺ മാസം, ഒന്നാം ഘട്ടമായി അനുവദിച്ച സമാശ്വാസ കിറ്റിന് ചെലവഴിച്ച തുകയടക്കം  
823160 രൂപ ക്ഷീരകർഷകർക്ക് അധിക വിലയായി  ലഭിക്കും. സംഘം രണ്ടേ നാലിൽ  ആരംഭിച്ച സൂപ്പർമാർക്കറ്റിൽ നിന്നും ഇടപാടുകൾ നടത്തുന്നവർക്ക്   ഡിസ്കൗണ്ട് കാർഡ് സംവിധാനം ഏർപ്പെടുത്തുവാനും, വർഷാവർഷം നിശ്ചിത തുക ലാഭവിഹിതമായി നൽകുവാനും തീരുമാനിച്ചു.
      പ്രസിഡണ്ട് എച്ച്.ബി.പ്രദീപ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി പി.കെ.ജയപ്രകാശ്, ഡയറക്ടർമാരായ സേവ്യർ ചിറ്റുപ്പറമ്പിൽ, എം.മധുസൂദനൻ ,അബ്രഹാം തലച്ചിറ ,സാബു പള്ളിപ്പാടൻ, കുഞ്ഞിരാമൻ പിലാക്കണ്ടി, ത്രേസ്യ' എ എ പ്രസംഗിച്ചു,
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *