November 7, 2026

ബി.ജെ. പി. പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

0
9dc40e6a-4cbb-42e0-b21b-d49121b7f220.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :   സെക്രട്ടറിയേറ്റ് തീയിട്ട സംഭവത്തിൽ ബി ജെ പി കൽപ്പറ്റ നഗരത്തിൽ പ്രകടനവും മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു, സ്വർണ്ണ കടത്ത് കേസ് ലൈഫ് ,പദ്ധതിയിൽ നടന്നിട്ടുള്ള തിരുമറി തുടങ്ങിയ ഒട്ടനവധി കേസുകളുടെ അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനും കെ ടി ജലീൽ അടക്കമുള്ള ഉന്നതരിലേക്ക് എത്തുന്ന സാഹചര്യത്തിൽ സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ ഓഫീസ് ആസൂത്രിതമായി അഗ്നിക്കിരയാക്കിയിരിക്കയാണ്.  മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക നായകൻ മാരുടെയും മാഫിയ സംഘങ്ങളുടെയും താവളമായി മാറിയിരിക്കുകയാണ്. പിണറായി വിജയൻ്റെ ഭരണം കേരളത്തിലെ ജനങ്ങൾക്ക് ശാപവും ഭാരവുമായി മാറിയിരിക്കുകയാണെന്നും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കൊണ്ട് ബിജെപി ജില്ലാ ഉപാധ്യക്ഷൻ പി ജി ആനന്ദ് കുമാർ പറഞ്ഞു ടിഎം സുബീഷ് സുബ്രഹ്മണ്യൻ പി വി ന്യൂട്ടൻ, എം പി സുകുമാരൻ ,സിന്ധു നെടുങ്ങാട്, ഋഷി കുമാർ ,സന്ധ്യാ മോഹൻദാസ്, ശിവദാസ് കൽപ്പറ്റ , ജോസഫ് വളവനാൽ നേതൃത്വം കൊടുത്തു

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *