April 25, 2024

വയനാട് ജില്ലയില്‍ 25 പേര്‍ക്ക് കൂടി കോവിഡ്; 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ : 43 പേര്‍ക്ക് രോഗമുക്തി

0
വയനാട് ജില്ലയില്‍ ഇന്ന് (27.08.20) 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ ഒരാൾ ആരോഗ്യ പ്രവർത്തകയാണ്. മറ്റ് രണ്ട് പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 43 പേര്‍  രോഗമുക്തി നേടി. 
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1418 ആയി. ഇതില്‍ 1175 പേര്‍ രോഗമുക്തരായി. 235 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 226 പേര്‍ ജില്ലയിലും 9 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.
രോഗം സ്ഥിരീകരിച്ചവർ:
ഓഗസ്റ്റ് 23 ന് ബാംഗ്ലൂരിൽ നിന്നും തിരിച്ചെത്തിയ പനമരം സ്വദേശി (25), മൈസൂർ സ്വദേശിയായ ടാക്സിഡ്രൈവർ (24), കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന മക്കിയാട് സ്വദേശിനി (24), മൂപ്പൈനാട് സമ്പർക്കത്തിലുള്ള മൂപ്പൈനാട് സ്വദേശികൾ – സ്ത്രീ (27), കുട്ടികൾ (11, 3), മുണ്ടക്കൈ സ്വദേശി (23), ചുള്ളിയോട് സമ്പർക്കത്തിലുള്ള ചുള്ളിയോട് സ്വദേശികൾ – പുരുഷൻ (22), സ്ത്രീ (48), ചീരാൽ സ്വദേശികൾ – പുരുഷന്മാർ (33,57), ചീരാൽ സമ്പർക്കത്തിലുള്ള 
ചീരാൽ സ്വദേശികൾ – പുരുഷന്മാർ (21,13), സ്ത്രീ (14), ബത്തേരി സമ്പർക്കത്തിലുള്ള ഫെയർലാൻഡ് സ്വദേശികൾ (8,1), പുൽപ്പള്ളി സമ്പർക്കത്തിലുള്ള ചെറ്റപ്പാലം സ്വദേശി (21), ബസ് കണ്ടക്ടറുടെ  സമ്പർക്കത്തിലുള്ള  കോട്ടത്തറ മെച്ചന സ്വദേശി (21), ചൂരൽമല സമ്പർക്കത്തിലുള്ള മുണ്ടക്കൈ സ്വദേശികൾ (35,38), മൂന്നാനക്കുഴി സമ്പർക്കത്തിലുള്ള വാഴവറ്റ സ്വദേശി (38), പോലീസ് ഉദ്യോഗസ്ഥൻ്റെ സമ്പർക്കത്തിലുള്ള മുട്ടിൽ സ്വദേശികൾ – സ്ത്രീകൾ (43, 61), ചെതലയം ബാങ്ക് ജീവനക്കാരൻ്റെ സമ്പർക്കത്തിലുള്ള മൂലങ്കാവ് സ്വദേശികൾ – പുരുഷന്മാർ (54, 29).
43 പേര്‍ക്ക് രോഗമുക്തി
മേപ്പാടി സ്വദേശികൾ – 7 , ചൂരൽമല സ്വദേശികൾ – 6, മുണ്ടക്കൈ, പടിഞ്ഞാറത്തറ സ്വദേശികൾ 5 വീതം, കാട്ടിക്കുളം സ്വദേശികൾ – 3, വടുവഞ്ചാൽ സ്വദേശികൾ – 2, റിപ്പൺ, മുണ്ടക്കുറ്റി, തലപ്പുഴ, വാളാട്, ബീനാച്ചി, മൂപ്പൈനാട്, വൈത്തിരി, കണിയാരം, സുൽത്താൻബത്തേരി, ചീരാൽ, കൽപ്പറ്റ , അമ്പലവയൽ എന്നിവിടങ്ങളിലെ  ഓരോരുത്തർ വീതവും തമിഴ്നാട് സ്വദേശികളായ 2 പേരും ഒരു ബാംഗ്ലൂർ സ്വദേശിയുമാണ്  ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആയതിനെ തുടർന്ന്  ആശുപത്രി വിട്ടത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *