August 14, 2026

ലക്കിടി അപകടം: മരണം രണ്ടായി : അബു താഹിറിന് പിന്നാലെ സഹയാത്രികയായ ഡോക്ടറും മരിച്ചു.

0
IMG-20200828-WA0048.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഇന്നലെ രാത്രി വയനാട്
ലക്കിടിയിലുണ്ടായ  അപകടത്തിൽ  പരിക്കേറ്റ  ഡോക്ടറും  മരിച്ചു.
 മേപ്പാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോ: സുഭദ്ര പത്മരാജൻ(60)ആണ് മരിച്ചത്. കോഴിക്കോട് മീൻചന്ത സ്വദേശിയാണ്.
അപകടത്തിൽ  സഹയാത്രികനായിരുന്ന  നെടുങ്കരണ പുല്ലൂർകുന്ന് അബുതാഹിർ (24) ഇന്നലെ തന്നെ  മരിച്ചിരുന്നു.
   ഗുരുതരമായി പരിക്കേറ്റ്  കൈനാട്ടിയിലെ ജനറൽ ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിൽസക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും  ഡോക്ടറും  മരണത്തിന് കീഴടങ്ങുകയായിരുന്നു.
   കോഴിക്കോട് ഭാഗത്ത് നിന്നും മേപ്പാടിയിലേക്ക് വരുന്നതിനിടെ ഡോക്ടർ സഞ്ചരിച്ച കാർ ലക്കിടിയിൽ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *