April 30, 2026

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഓണസമ്മാനവുമായി ഗ്ലോബല്‍ കെ.എം.സി.സി വയനാട്

0
IMG-20200829-WA0191.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വയനാട്ടിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഓണ സമ്മാനവുമായി വയനാട് ജില്ലാ ഗ്ലോബല്‍ കെ.എം.സി.സി കമ്മിറ്റി. വയനാട് പ്രസ് ക്ലബുമായി സഹകരിച്ച് ജില്ലയിലെ മൂന്ന് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് സമ്മാനമായി ഓണക്കിറ്റുകള്‍ വിതരണം ചെയ്തത്. ഓണക്കിറ്റിനോടൊപ്പം ഹോര്‍ട്ടികോര്‍പ്പിന്റെ പച്ചക്കറി കിറ്റുകളും മാധ്യമ പ്രവര്‍ത്തകര്‍ക്കായി വിതരണം െചയ്തു. വയനാട് പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ ഗ്ലോബല്‍ കെ.എം.സി.സി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കോറോം അധ്യക്ഷനായി. ജില്ലാ ട്രഷറും പിറ്റ്‌കോ എം.ഡിയുമായ ഹംസക്കുട്ടി നായ്‌ക്കെട്ടി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലം കമ്മിറ്റി നല്‍കിയ കിറ്റുകളുടെ വിതരണോദ്ഘാടനം മണ്ഡലം ജനറല്‍ സെക്രട്ടറി നാസര്‍ വാകേരി ബാബു നമ്പുടാകത്തിന് നല്‍കി നിര്‍വഹിച്ചു. കല്‍പ്പറ്റ മണ്ഡലം കമ്മിറ്റിയുടെ വിതരണോദ്ഘാടനം പ്രസിഡന്റ് പനന്തറ മുഹമ്മദ് ഹാജി ഫിറോസ് ബാബുവിന് നല്‍കിയും മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ വിതരണോദ്ഘാടനം മണ്ഡലം ട്രഷറര്‍ റഫീഖ് കൂളിവയല്‍, വെള്ളമുണ്ട പഞ്ചാത്ത് ഗ്ലോബല്‍ കെ.എം.സി.സി ജനറല്‍ സെക്രട്ടറി അഷ്‌കറലി പീച്ചങ്കോട് എന്നിവര്‍ ചേര്‍ന്ന് ഷാജിക്കും നല്‍കി നിര്‍വഹിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ ഹനീഫ ആശംസയര്‍പ്പിച്ചു. കെ റഫീഖ് മേപ്പാടി, മൊയ്തീന്‍കുട്ടി പിണങ്ങോട്, റിഷാദ് വള്ളി, സൈതാലി ചെതലയം, മുഅഫിര്‍ പാലത്തി സംബന്ധിച്ചു. പ്രസ് ക്ലബ് സെക്രട്ടറി നിസാം കെ അബ്ദുല്ല സ്വാഗതം പറഞ്ഞ ചടങ്ങില്‍ വൈസ് പ്രസിഡന്റ് നീനു മോഹന്‍ നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *