August 16, 2026

മനുവിൻ്റെ മരണം ഉത്തരവാദി സംസ്ഥാന സർക്കാർ. :കോൺഗ്രസ് – യുത്ത് കോൺഗ്രസ് പ്രവർത്തകർ കുത്തിയിരുപ്പ് സമരം നടത്തി

0
facebook_1598793013062_6705823929858840890.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
മാനന്തവാടി.പി. എസ്.സി റാങ്ക് ലിസ്റ്റിൽപ്പെട്ടിട്ടും നിയമനം ലഭിക്കാതെ ജീവിതം അവസാനിപ്പിച്ച അനു എന്ന ചെറുപ്പക്കാരൻ്റെ മരണത്തിൻ്റെ ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് കോൺഗ്രസ് ആരോപിച്ചു. സ്വപ്നയെപ്പോലുള്ള കള്ളകടത്തുകാരിക്കും സ്വന്തം പാർട്ടിക്കാർക്കും മന്ത്രിമാരുടെ കുടുംബ കാരക്കും ലക്ഷങ്ങൾ ശമ്പളം കിട്ടുന്ന ജോലി നല്കുബോൾ അനുവിനെപ്പോലുള്ള റാങ്ക് ജേതാക്കളെ  ആത്മഹത്യയിലേക്ക് സർക്കാർ തള്ളിവിടുന്നു. 
തെരെഞ്ഞെടുപ്പ് കാലത്ത്  വാഗ്ദാനം നല്കി അതികാരത്തിലെത്തിയ ഇടതു സർക്കാർ നിയമനങ്ങൾ നടത്താതെ കളളക്കടത്തുകാരുടെ കേന്ദ്രമായി മാറി. യുവജനക്കളെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന കള്ളക്കടത്തുകാരെ സംരക്ഷിക്കുന്ന സർക്കാർ രാജിവെയ്ക്കും വരെ ശക്തമായ സമരങ്ങൾക്ക് കോൺഗ്രസും യൂത്ത് കോൺഗ്രസും നേത്യത്വം നല്കും.
ഡി.സി.സി ജനറൽ സെക്രട്ടറി പി.വി ജോർജ് ഉദ്ഘാടനം ചെയ്തു.  കോൺഗ്രസ് മാനന്തവാടി മണ്ഡലം പ്രസിഡൻ്റ് ഡെന്നിസൺ കണിയാരം അധ്യക്ഷത വഹിച്ചു. യുത്ത് കോൺഗ്രസ് പ്രസിഡൻ്റ് അൻസാർ പഞ്ചാരക്കൊല്ലി ,സുനിൽ ആലിക്കൽ, സുരേഷ് ചാലോടി ,പി.കെ കാദർ, സുരേഷ് എടപ്പെടി, അജ്മൽ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *