മോട്ടാര്‍ വാഹന വകുപ്പ് സേവനങ്ങള്‍ ഇനി ഓണ്‍ലൈനിലൂടെ
മോട്ടാര്‍ വാഹന വകുപ്പ് ഓഫീസ് ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി വകുപ്പിലെ വിവിധ സേവനങ്ങള്‍ക്കായി അപേക്ഷകര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകര്‍ ഓണ്‍ലൈനായി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം പ്രിന്റ്ഔട്ട് ഓഫീസില്‍ ഹാജരാക്കിയാല്‍ മതി. പ്രിന്റ്ഔട്ട് ഓഫീസ് വഴി വിതരണം ചെയ്യുന്നതല്ലെന്നും റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ലേണേഴ്‌സ് ലൈസന്‍സ് പുതിയത്, പുതുക്കിയത്, ഡ്രൈവിംഗ് ലൈസന്‍സ് പര്‍ട്ടിക്കുലേഴ്‌സ്, രജിസ്‌ട്രേഷന്‍ പര്‍ട്ടിക്കുലേഴ്‌സ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പുതിയ പെര്‍മിറ്റുകള്‍ (സ്‌റ്റേജ് കാര്യേജ് ഒഴികെ), പെര്‍മിറ്റ് പുതുക്കിയത് (സ്‌റ്റേജ് കാര്യേജ് ഒഴികെ), താല്‍ക്കാലിക പെര്‍മിറ്റ് (എല്ലാത്തരം വാഹനങ്ങളുടെയും), സ്‌പെഷ്യല്‍ പെര്‍മിറ്റ് (എല്ലാത്തരം വാഹനങ്ങളുടെയും), ഓതറൈസേഷന്‍ (നാഷണല്‍ പെര്‍മിറ്റ്), രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ലൈസന്‍സും തുടങ്ങിയവ ഓണ്‍ലൈന്‍ വഴി ലഭ്യമാകും.
*ലോക മാനസികാരോഗ്യ ദിനം: വെബിനാര്‍ സംഘടിപ്പിക്കുന്നു*
വയനാട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടേയും ജില്ലാ മാനസികാരോഗ്യ പദ്ധതിയുടേയും സംയുക്താഭിമുഖ്യത്തില്‍ ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് കൊറോണക്കാലത്തെ കുട്ടികളുടെ മാനസികാരോഗ്യം എന്ന വിഷയത്തില്‍ മാതാപിതാക്കള്‍ക്കായി വെബിനാര്‍ സംഘടിപ്പിക്കുന്നു. കുട്ടികള്‍ നേരിടുന്ന വിവിധ മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് മാതാപിതാക്കളെ ബോധവാന്മാരാക്കുക, കുട്ടികളെ ഡിജിറ്റല്‍ അടിമത്വത്തില്‍ നിന്നും മോചിതരാക്കുക എന്ന ലക്ഷ്യത്തോടെയാണ് വെബിനാര്‍ നടത്തുന്നത്.
ഒക്‌ടോബര്‍ ഒമ്പതിന് ഉച്ചയ്ക്കുശേഷം 2ന് നടക്കുന്ന വെബിനാറില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 മാതാപിതാക്കള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. താത്പര്യമുള്ളവര്‍ 04936 246098, 9526475101 എന്നീ നമ്പറുകളില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.



Leave a Reply