April 25, 2024

ജീവനക്കാരന് കോവിഡ് : വയനാട് കലക്ടറേറ്റിലെ മൂന്ന് സെക്ഷനുകള്‍ താത്ക്കാലികമായി അടച്ചു

0
;
പൊതുജനങ്ങള്‍ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണം

സിവില്‍ സ്‌റ്റേഷനിലെ ദുരന്ത നിവാരണ വിഭാഗത്തില്‍ ജോലി ചെയ്യുന്ന, ബാംഗ്ലൂരില്‍ പോയി വന്ന ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി കലക്ടറേറ്റിലെ ദുരന്ത നിവാരണം, എ, എം എന്നീ സെക്ഷനുകള്‍ താത്ക്കാലികമായി അടച്ചു. ഈ സെക്ഷനുകളിലെ മുഴുവന്‍ ജീവനക്കാരെയും നാളെ  (08.10.20) ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കും.

പൊതുജനങ്ങള്‍ വളരെ അത്യാവശ്യത്തിനല്ലാതെ കലക്ടറേറ്റിലേക്ക് വരരുതെന്നും പരാതികളും ഹരജികളും അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ഓണ്‍ലൈനായോ താലൂക്ക്- വില്ലേജ് ഓഫീസുകളിലോ നല്‍കണമെന്നും ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അഭ്യര്‍ഥിച്ചു. ഈ സാഹചര്യത്തില്‍ അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. ഓണ്‍ലൈനില്‍ ലഭിക്കുന്ന പരാതികള്‍ അദാലത്തുകളില്‍ തീര്‍പ്പാക്കുമെന്നും കലക്ടര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *