നേന്ത്രക്കുലകള്‍ ഹോര്‍ട്ടി കോര്‍പ്പ് വഴി ശേഖരിക്കും
ജില്ലയില്‍ നേന്ത്രക്കുലയുടെ വില കുറയുന്ന സാഹചര്യത്തില്‍ അവ ഹോര്‍ട്ടി കോര്‍പ്പ് വഴി ശേഖരിക്കുമെന്ന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അറിയിച്ചു. ഹോര്‍ട്ടി കോര്‍പ്പ് എം.ഡിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഒരു കിലോക്ക് 23 രൂപ നിരക്കിലാണ് വാഴക്കുലകള്‍ ശേഖരിക്കുക. ആദ്യഘട്ടത്തില്‍ ബത്തേരി ഹോര്‍ട്ടി കോര്‍പ്പ് വിപണന കേന്ദ്രത്തിലാണ് ശേഖരണം ആരംഭിക്കുന്നത്. വരും ദിവസങ്ങളില്‍ മറ്റ് വിപണന കേന്ദ്രങ്ങളിലൂടെയും ശേഖരണം നടത്തുന്നതാണ്.
Leave a Reply