പാഠപുസ്തക വിതരണത്തിന് നടപടി സ്വീകരിക്കണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ
പാഠപുസ്തകങ്ങൾ ലഭ്യമാക്കണം വിദ്യാലയങ്ങളിൽ രണ്ടാം ഭാഗം പാഠപുസ്തകങ്ങൾ ലഭ്യമാക്കാൻ സംസ്ഥാനസർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ പി എസ് ടി എ ) സംസ്ഥാന എക്സിക്കുട്ടീവ് അംഗം സുരേഷ് ബാബു വാളൽ ആവശ്യപ്പെട്ടു.രണ്ടാം ഭാഗം പുസ്തകങ്ങൾ ലഭ്യമാകാത്തതിനാൽ മിക്ക ക്ലാസ്സുകളിലും കുട്ടികളുടെപഠനം മുടങ്ങുകയാണ്. ഓൺലൈൻ ക്ലാസ്സുകളിൽ കേൾക്കുന്ന കാര്യങ്ങൾ കേട്ട് പ്രവർത്തനങ്ങൾ ചെയ്യാനോ പാഠഭാഗങ്ങൾ വായിക്കാനോ കഴിയാതെ കുട്ടികളും അവരെ സഹായിക്കുന്ന അധ്യാപകരും രക്ഷിതാക്കളും ബുദ്ധിമുട്ടുകയാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.



Leave a Reply