July 15, 2026

വയനാട് ജില്ലയില്‍ 458 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17.44

0
IMG-20210801-WA0043.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (02.10.21) 458 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 280 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17.44 ആണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 117727 ആയി. 111929 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4891 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4173 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
മീനങ്ങാടി 37, മുട്ടിൽ, പൂതാടി 35 വീതം, നെൻമേനി 32, ബത്തേരി 31, അമ്പലവയൽ, മുള്ളൻകൊല്ലി, പുൽപ്പള്ളി 25 വീതം, കൽപ്പറ്റ 24, കണിയാമ്പറ്റ 23, മാനന്തവാടി, മേപ്പാടി, നൂൽപ്പുഴ 22 വീതം, മൂപ്പൈനാട് 13, എടവക, പടിഞ്ഞാറത്തറ, പനമരം 12 വീതം, തവിഞ്ഞാൽ 11, വെള്ളമുണ്ട 10, തരിയോട് 8, പൊഴുതന 7, തിരുനെല്ലി 5, വൈത്തിരി 4, കോട്ടത്തറ, തൊണ്ടർനാട്, വെങ്ങപ്പള്ളി 2 വീതം ആളുകൾക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്‌.
*280 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 89 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 191 പേരുമാണ് രോഗമുക്തരായത്.
*1582 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (02.10.21) പുതുതായി നിരീക്ഷണത്തിലായത് 1582 പേരാണ്. 1029 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 14619 പേര്‍. ഇന്ന് പുതുതായി 88 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2314 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 788977 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 786781 എണ്ണത്തിന്റെ ഫലം ലഭിച്ചു. 669054 പേര്‍ നെഗറ്റീവും 117727പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *