August 5, 2026

എടവക ഗ്രാമ പഞ്ചായത്ത്; സ്വച്ഛ് രഥയാത്രയും ശുചിത്വ സന്ദേശ മാരത്തോണും സംഘടിപ്പിച്ചു

0
IMG-20211003-WA0050.jpg
By ന്യൂസ് വയനാട് ബ്യൂറോ
എടവക: ക്ലീൻ ഗ്രീൻ എടവക സമ്പൂർണ ഹരിത പഞ്ചായത്ത് പ്രഖ്യാപനത്തിന്റെ ഭാഗമായി എടവക പഞ്ചായത്ത് ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിച്ച ശുചിത്വ വാരാചരണത്തിന്റെ രണ്ടാം ദിവസം ജില്ലാ ശുചിത്വ മിഷന്റെ സഹകരണത്തോടെ സ്വച്ഛ് രഥയാത്രയും ശുചിത്വ സന്ദേശ മാരത്തോണും സംഘടിപ്പിച്ചു. മാസ്സ്റ്റേഴ്സ് മാരത്തോൺ ദേശീയ ചാമ്പ്യൻ തോമസ് പള്ളിത്താഴത്ത് നയിച്ച മാരത്തോൺ കമ്മന കുരിശ്ശിങ്കലിൽ വെച്ച് ക്ഷേമ കാര്യ ചെയർ പേഴ്സൺ ജെൻസി ബിനോയി ഫ്ളാഗ് ഓഫ് ചെയ്തു. വാർഡ് മെമ്പർ സി.എം.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിഹാബ് അയാത്ത്, അസി.സെക്രട്ടറി വി.സി. മനോജ്, ഹരിത കർമസേന കൺവീനർ മർഫി ഷിജി പ്രസംഗിച്ചു. എടവകയിലെ വിവിധ വാർഡുകളിലൂടെ പതിനഞ്ചര കിലോമീറ്റർ സഞ്ചരിച്ച് സ്വച്ഛ് രഥയാത്രയും ശുചിത്വ സന്ദേശ യാത്രയും രാഷ്ട്രീയ, സാമൂഹ്യ, സന്നദ്ധ സംഘടന പ്രതിനിധികളും ജനപ്രതിനിധികളും നൽകിയ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പാലമൊക്ക് ടർഫ് കോർട്ടിൽ സമാപിച്ചു. വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ തോമസ് പള്ളിത്താഴത്തിലിനെ ആദരിച്ചു. ജനപ്രതിനിധികളായ ജോർജ് പടകൂട്ടിൽ, ബ്രാൻ അഹമ്മദ് കുട്ടി, ഗിരിജ സുധാകരൻ, വിനോദ് തോട്ടത്തിൽ, ഷറഫുന്നീസ.കെ, ഉഷ വിജയൻ , ലത വിജയൻ , സുജാത. സി.സി, സുമിത്ര ബാബു പ്രസംഗിച്ചു.
ഷിഹാബ് അയാത്ത്, വി.എം.വത്സൻ ,മിനി തുളസീധരൻ വി.സി. മനോജ്, വി.എം. ഷൈജിത്ത്, റംല കെ. നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *