August 31, 2026

എൻ.സി.പി. ജില്ലാകമ്മിറ്റി ഓഫീസ് സംസ്ഥാനാധ്യക്ഷൻ പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു

0
IMG-20211004-WA0001.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: എൻ.സി.പി. ജില്ലാകമ്മിറ്റി ഓഫീസ് സംസ്ഥാനാധ്യക്ഷൻ പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ഡോ. എം.പി. അനിൽ അധ്യക്ഷത വഹിച്ചു. വനംമന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ പാർട്ടികളിൽ നിന്ന് എൻ.സി.പിയിലേക്ക് വന്ന നൂറോളംപേർക്ക് സ്വീകരണം നൽകി. കർഷകരായ ടി.ജെ. മാത്യു, ചെറുവയൽ രാമൻ, ഷാജി കേദാരം, യു. ആഷിഖ് എന്നിവരെ ആദരിച്ചു. സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ ലതികാ സുഭാഷ്, പി.കെ. രാജൻ, ജനറൽ സെക്രട്ടറിമാരായ കെ.ആർ. രാജൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, സെക്രട്ടറി സി.എം. ശിവരാമൻ, ജില്ലാ സെക്രട്ടറി വന്ദനാ ഷാജു, സി.പി.എം. ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, സി.പി.ഐ. ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, എൽ.ജെ.ഡി. ജില്ലാ പ്രസിഡന്റ് കെ.കെ. ഹംസ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനുശേഷം മാനന്തവാടി,ബത്തേരി ബ്ലോക്ക് ഓഫീസുകൾ, പുല്പള്ളി മണ്ഡലം ഓഫീസ് എന്നിവയും പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *