April 26, 2024

കൃഷ്ണ പ്രസാദിനെ അറസ്റ്റ് ചെയ്ത സംഭവം; സി പി ഐ (എം) ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു

0
Cpim.jpg
കൽപ്പറ്റ: ഉത്തർപ്രദേശിലെ കർഷക വേട്ടയിൽ പ്രതിഷേധിച്ച് ഡൽഹിയിലെ യു പി ഭവന് മുന്നിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയ കിസാൻ സഭ അഖിലേന്ത്യ ട്രഷററും സി പി ഐ (എം) വയനാട് ജില്ലാ കമ്മിറ്റി അംഗവുമായ പി കൃഷ്ണ പ്രസാദിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ സിപിഎം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കാർഷികമേഖലയിൽ കൊണ്ടുവന്ന ബിൽ തികച്ചും ജനവിരുദ്ധമാണ്. കഴിഞ്ഞ 10 മാസമായി തുടരുന്ന രാജ്യമാകെ പടരുകയാണ്. എന്നാൽ യുപിയിൽ കർഷക സമരത്തെ ചോരയിൽ മുക്കി കൊല്ലാൻ ആണ് ബി ജെ പി ശ്രമിച്ചത്. കർഷക സമരത്തിലേക്ക് വാഹനം ഓടിച്ചു കയറ്റി കർഷക പോരാളികളെ കൊന്നൊടുക്കി. ഇതിനെതിരെ ഉയർന്ന പ്രതിഷേധത്തെ ഭയപ്പെടുത്തി തകർക്കാമെന്ന വ്യാമോഹമാണ് കേന്ദ്ര സർക്കാരിന്റേത്. ജനാധിപത്യപരമായി നടത്തുന്ന സമരങ്ങളെ തകർക്കാൻ നേതാക്കളെ തന്നെ കായികമായി കൈകാര്യം ചെയ്ത നടപടി തികച്ചും പ്രതിഷേധാർഹമാണെന്നും പ്രസ്താവനയിലൂടെ അറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *