പട്ടാപ്പകൽ കത്തിയുമായെത്തി മോഷണശ്രമം; പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു


Ad
മാനന്തവാടി: പിലാക്കാവിൽ പട്ടാപ്പകൽ കത്തിയുമായെത്തി മോഷണശ്രമം നടത്തിയ പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പിലാക്കാവ് കല്ലിങ്കൽ നിഖിൽ (27)നെയാണ് പിടികൂടിയത്. രാവിലെ 11മണിയോടെ പിലാക്കാവിൽ 5 വയസായ കുട്ടിയെയും മാതാവിനെയുമാണ് കത്തിയുമായെത്തി ആക്രമിച്ച് മോഷണ ശ്രമം നടത്തിയത്. പ്രതി അഞ്ച് വയസ്സുള്ള കുട്ടിയുടെ കഴുത്തിൽ കിടക്കുന്ന മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയും കുട്ടി ഒച്ചവെച്ചതിനെ തുടർന്ന് റൂമിനകത്തേക്ക് കയറി മാതാവിന്റെ കഴുത്തിൽ കിടക്കുന്ന മാല പൊട്ടിക്കാനുള്ള ശ്രമവുമുണ്ടായത്. ശബ്ദം വച്ചതിനെ തുടർന്ന് അയൽവാസികൾ ഓടിയെത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *