April 26, 2024

ഗതാഗത സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സ്‌കൂള്‍ വാഹനങ്ങളും, ടാക്‌സി കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളും മോട്ടോര്‍ വാഹന വകുപ്പ് പരിശോധിക്കും; റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍

0
Mvd 1.jpg
കല്‍പ്പറ്റ: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വയനാട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ പരിധിയില്‍ വരുന്ന വൈത്തിരി താലൂക്കിലെ മുഴുവന്‍ സ്‌കൂള്‍ വാഹനങ്ങളും മറ്റ് കുട്ടികളെ കൊണ്ടുപോകുന്ന ടാക്‌സി കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യാഗസ്ഥര്‍ പരിശോധന നടത്തും. അതിനാല്‍ സ്‌കൂള്‍ അധികൃതര്‍ 11, 12, 13 തീയതികളില്‍ (11ന് മേപ്പാടി ഭാഗം, 12ന് വൈത്തിരി ഭാഗം, 13ന് കല്‍പ്പറ്റ ഭാഗം) അതാത് സ്‌കൂള്‍ പരിസരത്ത് വെച്ച് വാഹനം യന്ത്രത്തകരാറുകള്‍ പരിഹരിച്ച് സ്പീഡ് ഗവേര്‍ണര്‍, ലൊക്കേഷന്‍ ട്രാക്കിംഗ് ഉപകരണം (ജി പി എസ്) മുതലായവ ഘടിപ്പിച്ച് ഫിറ്റ്‌നസ് പരിശോധനക്ക് സജ്ജമാക്കണമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *