October 16, 2026

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജില്ലയിലെത്തി

0
IMG-20211005-WA0033.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജില്ലയിലെത്തി. കല്‍പ്പറ്റ പൊതുമരാമത്ത് വകുപ്പ് വിശ്രമ മന്ദിരത്തിലാണ് താമസം. ഇന്ന് രാവിലെ 10 ന് കല്‍പ്പറ്റയിലെ അംബേദ്കര്‍ മെമ്മോറിയല്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡവലപ്‌മെന്റ് (അമൃത്), 11.15 ന് അമ്പലവയല്‍ ഹെറിറ്റേജ് മ്യൂസിയം, ഉച്ചയ്ക്ക് 12.30 ന് മുത്തങ്ങ വന്യജീവി സങ്കേതം, വൈകീട്ട് 4.15 ന് തൃശ്ശ‌ലേരി നെയ്ത്തുഗ്രാമം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. നാളെ രാവിലെ 11.15 ന് പൂക്കോട് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് ഉച്ചയ്ക്കു ശേഷം മൂന്നിന് നാരാങ്ങാകണ്ടി പട്ടികവര്‍ഗ കോളനിയിലെ പഠനമുറിയും ഗവര്‍ണര്‍ സന്ദര്‍ശിക്കും. എട്ടിന് രാവിലെ തിരിച്ചു പോകും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *