September 4, 2026

വിദ്യാഭ്യാസ മന്ത്രിക്ക് ഭൂപടം അയച്ച് യൂത്ത് ലീഗ്

0
IMG-20211010-WA0020.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം: വിദ്യാഭ്യാസ രംഗത്ത് വലിയ മാതൃകയായ കേരളത്തെ നാണം കെടുത്തുന്ന രീതിയില്‍ തുടര്‍ച്ചയായി അസംബന്ധങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുന്ന കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് രാജ്യത്തുള്ള സംസ്ഥാനങ്ങളുടെ എണ്ണം പോലും അറിയാത്ത സാഹചര്യത്തില്‍ ഇന്ത്യയുടെ ഭൂപടം അയച്ചു കൊടുത്ത് പ്രതിഷേധിക്കുകയാണ് യൂത്ത് ലീഗ്. തരിയോട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി കാവുംമന്ദത്ത് ജില്ലാ വൈസ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. എം പി ഹഫീസലി, പി കെ ജലീല്‍, കെ വി സന്തോഷ്, സലീം വാക്കട തുടങ്ങിയവര്‍ സംബന്ധിച്ചു. പാഠം ഒന്ന് ഇന്ത്യ, അഭ്യാസ മന്ത്രിക്ക് ഭൂപടം അയക്കല്‍ എന്ന ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് കാമ്പയിന്‍റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *