ബത്തേരി – വേങ്ങൂർ – കുപ്പാടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു

വേങ്ങൂർ: കാൽനട പോലും ദുഷ്കരമായ സുൽത്താൻ ബത്തേരി – വേങ്ങൂർ – കുപ്പാടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് വേങ്ങൂർ യൂനിറ്റ് കമ്മിറ്റി റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. സ്കൂൾ വിദ്യാർഥികളും സാധാരണക്കാരും ഉപയോഗിക്കുന്ന റോഡ് നഗരസഭയുടെയും ഡിവിഷൻ കൗൺസിലറുടെയും അനാസ്ഥ മൂലം കാൽനട പോലും ദുഷ്‌കരമാക്കിയിരിക്കുകയാണെന്നാണ് ആക്ഷേപം. യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് അസീസ് വേങ്ങൂർ, മുനിസിപ്പൽ കമ്മിറ്റി അംഗം ബി എ നസീർ, യൂനിറ്റ് പ്രസിഡന്റ് നൗഫൽ ബ്ലാങ്കര, സെക്രട്ടറി അമീൻ അസ്‌ലം, ബി കെ അഷ്‌റഫ്, നവാസ് ഷെരീഫ്, കെ എ ഷംനാസ്, വി എസ് ഹാഷിം, സി ആർ റാഷിദ്, ബി എം ആഷിക്, ഫസിൻ തുടങ്ങിയവർ നേതൃത്വം നൽകി.



Leave a Reply