June 25, 2026

രാഷ്ട്രീയ കിസാൻ മഹാ സംഘ് മാനന്തവാടിയിൽ കർഷക കമ്മീഷൻ സിറ്റിംഗ് നടത്തുമെന്ന്

0
Screenshot_20211015-151745.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: രാഷ്ട്രീയ കിസാൻ മഹാ സംഘ് മാനന്തവാടിയിൽ കർഷക കമ്മീഷൻ സിറ്റിംഗ് നടത്തുമെന്ന് സംഘടന നേതാക്കൾ  വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഒക്ടോബർ 19 ന് ബസ്സ് സ്റ്റാന്റിന് സമീപത്തെ കെ.എച്ച്.ആർ.എ ഹാളിൽ വെച്ചാണ് കർഷകരുടെ പരാതികൾ സ്വീകരിക്കുക. ഉച്ചയ്ക്ക് 2 മണിക്കാണ് കർഷകരുടെ പരാതികൾ സ്വീകരിക്കുക. വന്യമൃഗ ശല്യം, വിളനാശം, കൃഷിഭവനുകളുടെ അനാസ്ഥ, ബാങ്ക് ജപ്തികൾ തുടങ്ങി എല്ലാ പരാതികളും കർഷകർക്ക് നാൽകാം. നൽകിയ പരാതികൾ കേന്ദ്ര-സംസ്ഥാന കാർഷിക ഉപസമിതിൽ സമർപ്പിച്ച് കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം നൽകുമെന്ന് സംഘടന നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ജില്ലാ ചെയർമാർ പി.ജെ.ജോൺ മാസ്റ്റർ, എ.എൻ. മുകുന്ദൻ, കെ.സി. ജേക്കബ്, സ്വപ്ന ആന്റണി, രംജിനി രാജു, എം.ടി. റീന തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *