കുട്ടികളിൽ മതേതര കാഴ്ചപ്പാടുകൾ വളർത്താൻ ശ്രദ്ധ ചെലുത്തണം: അഡ്വ.ടി. സിദ്ദിഖ് എം.എൽ.എ
കൽപ്പറ്റ: കുട്ടികളിൽ മതേതര കാഴ്ച്ചപ്പാടുകൾ വളർത്താൻ ശ്രദ്ധ ചെലുത്തണമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡൻ്റ് അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ. ജവഹർ ബാൽ മഞ്ച് ജില്ലാ നേതൃയോഗവും ദേശീയ ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ട ഡോ. ജി.വി ഹരിക്കുള്ള സ്വീകരണ പരിപാടിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജവഹർ ബാൽ മഞ്ചിൻ്റെ പ്രവർത്തനങ്ങൾ കുട്ടികളിൽ ജനാധിപത്യ സംസ്കാരവും മാനുഷിക മൂല്യങ്ങളും നേടിയെടുക്കാൻ സഹായകരമാവും. ഭാവി തലമുറക്ക് ഊർജ്ജം പകർന്ന് ഉത്തമ പൗരന്മാരാക്കുന്നതിന് വേണ്ടി ബാൽ മഞ്ച് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ ഷാഫി പുൽപ്പാറ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.സി.സി പ്രസിഡൻ്റ് എൻ.ഡി അപ്പച്ചൻ മുഖ്യ പ്രഭാഷണം നടത്തി. ജെ.ബി.എം ദേശീയ ചെയർമാൻ ഡോ. ജി.വി ഹരി, പി.പി. ആലി, ഇ.എം ജയപ്രകാശ്, കെ.ഇ. വിനയൻ, പി. ഷമീർ, ആനന്ദ് കണ്ണശ്ശ, നിസ്സി അഹമ്മദ്, സംഷാദ് മരക്കാർ, അമൽജോയ്, ഗിരീഷ് കൽപ്പറ്റ, ,ഡിൻ്റോ ജോസ്, ഷഫീഖ്.സി ഷിജു പനമരം എന്നിവർ സംസാരിച്ചു. ജവഹർ ബാൽ മഞ്ച് സംഘടിപ്പിച്ച വിവിധ മത്സര പരിപാടികളുടെ വിജയികളേയും അദ്ധ്യാപക അവാർഡ് ജേതാവ് സുനിൽ മാസ്റ്ററേയും ചടങ്ങിൽ വെച്ച് അനുമോദിച്ചു.





Leave a Reply