കർണാടകയിൽ നിന്നും പെരിക്കല്ലൂർ കടവ് വഴി കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാക്കൾ പിടിയിൽ

പെരിക്കല്ലൂർ : കർണാടകയിൽ നിന്നും പെരിക്കല്ലൂർ കടവ് വഴി കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കർണാടകയിൽ നിന്നും പെരിക്കല്ലൂർ കടവ് വഴി കൊട്ടതോണിയിൽ കേരളത്തിലേക്ക് മദ്യവും പുകയില ഉൽപ്പന്നങ്ങളും കഞ്ചാവും കടത്തുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ രാവിലെ ഏഴരയോടെ വയനാട് എക്സൈസ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രനും സംഘവും പെരിക്കല്ലൂർ, മരക്കടവ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ പെരിക്കല്ലൂർ കടവ് ഭാഗത്തുനിന്നും 220 ഗ്രാം കഞ്ചാവുമായി ബൈരക്കുപ്പ എസ്എ ഹൗസിൽ മജീദിനെയും, ഡിപ്പോ കടവ് ഭാഗത്ത് നിന്നും 210 ഗ്രാം കഞ്ചാവുമായി ബൈരക്കുപ്പ ഭാഗത്തുള്ള സൽമാനെയും അറസ്റ്റ് ചെയ്തു. ഇവരിൽനിന്നും 10 കിലോ പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു.



Leave a Reply