മിഷൻലീഗ് 159-ാം മത്തെ ശാഖയായി കൂളിവയൽ ഇടവക

കൂളിവയൽ:ചെറുപുഷ്പ മിഷൻലീഗിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ മാനന്തവാടി രൂപതയിൽ ഒരു പുതിയ ശാഖ കൂടി പ്രവർത്തനം ആരംഭിച്ചു. ചെറുപുഷ്പ മിഷൻലീഗിന്റെ രൂപത- സംസ്ഥാന ഡയറക്ടർ ഫാ.ഷിജു ഐക്കരക്കാനയിൽ കൂളിവയൽ ശാഖ ഉദ്ഘാടനം ചെയ്തു. ശാഖ പ്രവർത്തനത്തിനുള്ള നിയമാവലി , മിഷൻ പതാക, പ്രാർത്ഥന പുസ്തകം,ബാഡ്ജ് എന്നിവ ശാഖ പ്രസിഡന്റിന് കൈമാറി. കൂളിവയൽ ഇടവക വികാരി ഫാ. മനോജ് കാക്കോനാൽ സ്വാഗതവും രൂപത പ്രസിഡണ്ട് രഞ്ചിത്ത് മുതുപ്ലാക്കൽ അദ്ധ്യക്ഷത യുംവഹിച്ചു. മീറ്റിംഗിന് രൂപത സെക്രട്ടറി സജീഷ് എടത്തട്ടേൽ,ആനന്ദ് കുഴികണ്ടത്തിൽ, മാത്യു ഐക്കരമറ്റം, സിസ്റ്റർ ഡിറ്റി എന്നിവർ നേതൃത്വം നൽകി.



Leave a Reply