May 16, 2024

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: കഴിഞ്ഞ 5 വര്‍ഷം ജില്ലക്ക് ലഭിച്ചത് 145 കോടി

0
Wayanad 1024x701.png
മാനന്തവാടി: 2016 മുതല്‍ 2021 ആഗസ്റ്റ് 31 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വയനാട് ജില്ലക്ക് 145.84 കോടി രൂപ നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 2011-16 ഭരണ കാലത്ത് 19.92 കോടി രൂപ മാത്രമാണ് ഇത്തരത്തില്‍ ജില്ലക്ക് ലഭിച്ചിട്ടുള്ളത്. പ്രകൃതി ദുരന്തം ബാധിച്ചവര്‍ക്കും, ഗുരുതരരോഗം ബാധിച്ചവര്‍ക്കും, അപകടത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതരുള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങള്‍ക്കുള്ള അടിയന്തിര ആശ്വാസമായിട്ടാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം നല്‍കുന്നത്. ദുരിതാശ്വാസ നിധി ഓണ്‍ലൈന്‍ സംവിധാനമാക്കിയതോടെ കൂടുതല്‍ കാര്യക്ഷമയോടെയും കാലതാമസം കൂടാതെയും സഹായം വളരെ എളുപ്പത്തില്‍ ലഭിക്കുന്നുണ്ട്. ചികിത്സാ സഹായം അനുവദിക്കുന്നതിന് അപേക്ഷയോടൊപ്പം ഗുണഭോക്താവിന്റെ പേര് ഉള്‍പ്പെടുന്ന റേഷന്‍ കാര്‍ഡ് , 2 ലക്ഷം രൂപയില്‍ താഴെ പരിധിയുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്, രോഗവിവരം വ്യക്തമായി പ്രതിപാദിക്കുന്ന 6 മാസകാലവധിക്കകത്തുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെ സി.എം.ഒ പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ദുരിതാശ്വാസ നിധിയില്‍ നിന്നും ജില്ലാകലക്ടര്‍ക്ക് 10000 രൂപയും , റവന്യൂ സ്‌പെഷ്യല്‍ സെക്രട്ടറിക്ക് 15000 രൂപയും, റവന്യൂ വകുപ്പ് മന്ത്രിക്ക് 25000 രൂപയും മുഖ്യമന്ത്രിക്ക് 3 ലക്ഷം രൂപവരേയും രേഖകളുടെ അടിസ്ഥാനത്തില്‍ അനുവദിക്കാവുന്നതാണ്. 3 ലക്ഷം രൂപക്ക് മുകളില്‍ തുക അനുവദിക്കുന്നതിന് മന്ത്രിസഭാ യോഗത്തിന്റെ പ്രത്യേക അംഗീകാരവും ലഭിക്കണം.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വയനാട് ജില്ലക്ക് അകമഴിഞ്ഞ സഹായമാണ് ലഭിച്ചതെന്ന് മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *