സമൃദ്ധി വായ്പാ മഹോത്സവം കൽപ്പറ്റയിൽ

കൽപ്പറ്റ: വയനാട് ജില്ലയിലെ ബാങ്കുകൾ സംയുക്തമായി നടത്തുന്ന സമൃദ്ധി വായ്പ മഹോത്സവം നാളെ ( ഒക്ടോബർ 27) കൽപ്പറ്റ ഹരിത ഗിരി ഹോട്ടലിൽ വെച്ച് നടക്കും. രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ,കാനറാ ബാങ്ക് ഡിവിഷണൽ മാനേജർ രമേഷ് കെ സ്വാഗതം നടത്തുന്ന ഉത്ഘാടന സമ്മേളനത്തിൽ ജില്ലാ കളക്ടർ എ. ഗീത അദ്ധ്യക്ഷത വഹിക്കും, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷംസാദ് മരക്കാർ ഉദ്ഘാടനം നിർവ്വഹിക്കും. കാനറാ ബാങ്ക് സർക്കിൾ ഹെഡ്ഡും സംസ്ഥാന ബാങ്കിങ്ങ് കമ്മറ്റി അംഗവുമായ എസ്.പ്രേംകുമാർ മുഖ്യ പ്രഭാഷണം നടത്തും.ലീഡ് ബാങ്ക് മാനേജർ സുനിൽ പി.എൽ നന്ദി പറയും.



Leave a Reply