May 9, 2024

സപ്പോര്‍ട്ട് എഞ്ചിനീയര്‍ നിയമനം

0
കൽപ്പറ്റ: പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഓഫീസുകളില്‍ ഇ-ഗ്രാന്റ്സ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യം നല്‍കുന്ന പദ്ധതിയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ സപ്പോര്‍ട്ട് എഞ്ചിനീയറെ നിയമിക്കുന്നു. ബി.ടെക്/ എം.സി.എ/ എം.സ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്) എന്നിവയിലേതെങ്കിലും യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം: 21,000 രൂപ. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പോടുകൂടിയ അപേക്ഷ പ്രോജക്ട് മാനേജര്‍, സൈബര്‍ശ്രീ പ്രൊജക്റ്റ്, സിഡിറ്റ് ചിത്രാഞ്ജലി ഹില്‍സ്, തിരുവല്ലം പോസ്റ്റ് തിരുവനന്തപുരം 695027 എന്ന വിലാസത്തിലോ cybesrricdit@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ അയക്കാവുന്നതാണ്. അവസാന തീയതി നവംബര്‍ 3. വിശദ വിവരങ്ങളും അപേക്ഷഫോറവും ww.cybesrri.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍ : 9895478273
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *