July 14, 2026

സമൃദ്ധി വായ്പ മേള നടത്തി

0
IMG-20211027-WA0048.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ജില്ല ലീഡ് ബാങ്കായ കനറാ ബാങ്കിന്റെയും മറ്റ് ബാങ്കുകളുടെയും ആഭിമുഖ്യത്തില്‍ നടത്തിയ സമൃദ്ധി വായ്പ മേളയില്‍ 4927 വായ്പകളിലായി 294.16 കോടി രൂപ് വിതരണം ചെയ്തു. വായ്പ മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. ജില്ലയിലെ 20 ബാങ്കുകള്‍ മേളയില്‍ പങ്കെടുത്തു. കനറാ ബാങ്ക് കേരള സര്‍ക്കിള്‍ ഹെഡും ജനറല്‍ മാനേജരുമായ എസ്. പ്രേംകുമാര്‍, ജില്ലാ ഫിനാന്‍സ് ഓഫീസര്‍ എ.കെ. ദിനേശന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സാജിത, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ പി.എല്‍. സുനില്‍, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ സുഭദ്ര നായര്‍, എസ്.ബി.ഐ ചീഫ് മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കൃഷി വിജ്ഞാന്‍ കേന്ദ്രം, ആര്‍സെറ്റി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മേളയില്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *