താഴങ്ങാടി കെഎസ്ആർടിസി ബസ് ഡിപ്പോ പരിസരം കോൺക്രീറ്റ് ചെയ്തു ഗതാഗതയോഗ്യമാക്കമെന്ന്

മാനന്തവാടി: താഴങ്ങാടി കെഎസ്ആർടിസി ബസ് ഡിപ്പോ പരിസരം കോൺക്രീറ്റ് ചെയ്തു ഗതാഗതയോഗ്യമാക്കമെന്ന് കെ എസ് ആർ ടി ഇ എ – സി ഐ ടി യു മാനന്തവാടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സിൽവെസ്റ്റർ നഗറിൽ വച്ചു നടന്ന സമ്മേളനം കെ എസ് ആർ ടി ഇ എ സംസ്ഥാന സെക്രട്ടറി ജോജോ ഉത്ഘാടനം ചെയ്തു. എൻ സി സദാനന്ദൻ അധ്യക്ഷനായി.കെ ജെ റോയ് റിപ്പോർട്ട് അവതരിപ്പിച്ചു. രതീഷ് കേശവൻ സി എസ് പ്രമോ ദാസ്, യു കെ സത്യൻ, കെ എസ് പ്രകാശൻ എന്നിവർ പങ്കെടുത്തു. സെക്രട്ടറി ആയി കെ ജെ റോയിയെ തിരഞ്ഞെടുത്തു.



Leave a Reply