September 24, 2026

സ്‌കൂള്‍ കെട്ടിട ഉദ്ഘാടനത്തില്‍ നിന്നും രാഹുൽ ഗാന്ധി എം പിയെ മാറ്റിയ സംഭവം പ്രതിഷേധാര്‍ഹമെന്ന്

0
UDF_PS-1155x770.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: പനമരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനം രാഹുല്‍ഗാന്ധി എം പി ഓണ്‍ലൈനായി നടത്തുവാന്‍ നിശ്ചയിച്ചിരുന്നത് അവസാന നിമിഷം റദ്ദാക്കിയ ജില്ലാ ഭരണകൂടത്തിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഡി സി സി യോഗം അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടികാട്ടി. മുന്‍ എം പി എം ഐ ഷാനവാസ് മുന്‍കൈയെടുത്ത് എം എസ് ഡി പി യില്‍ ഉള്‍പ്പെടുത്തി ഒരു കോടി ഇരുപത് ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പണി പൂര്‍ത്തിയാക്കിയത്. പനമരം ബ്ലോക്ക് പഞ്ചായത്ത്, സംസ്ഥാന ന്യൂനപക്ഷ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ജില്ലാ കലക്ടര്‍ എന്നിവരുമായി ബന്ധപ്പെട്ടാണ് ഉദ്ഘാടനം നിശ്ചയിച്ചത്. അവസാന നിമിഷം കാരണം വ്യക്തമാക്കാതെ ഉദ്ഘാടനം മാറ്റി വെച്ച കലക്ടറുടെ നടപടിക്ക് ഒരു ന്യായീകരണവുമില്ല. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി കെ കെ അബ്രഹാം, കെ പി സി സി എക്‌സിക്യൂട്ടീവ് മെമ്പര്‍ കെ ല്‍ പൗലോസ്, പി പി ആലി, ടി ജെ ഐസക്, വി എ മജീദ്, ഒ വി അപ്പച്ചന്‍, കെ വി പോക്കര്‍ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *