May 21, 2024

വയനാട് ജില്ലയില്‍ 294 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് -12.77, 286 പേര്‍ രോഗമുക്തി നേടി. 6 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 293 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

0

വയനാട് ജില്ലയില്‍ ഇന്ന് (28.10.21) 294 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 286 പേര്‍ രോഗമുക്തി നേടി. 6 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 293 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.77 ആണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 124895 ആയി. 121516 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2549 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2391 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*

ബത്തേരി 36 , മീനങ്ങാടി 25 , മുട്ടില്‍ 23 , പുല്‍പ്പള്ളി 21 , കല്‍പ്പറ്റ 19 , മുള്ളന്‍കൊല്ലി 17 , എടവക 15 , പനമരം 14 , വെങ്ങപ്പള്ളി 12 , കണിയാമ്പറ്റ , മാനന്തവാടി , പൂതാടി 11 വീതം , അമ്പലവയല്‍ 10 , നെന്മേനി , തരിയോട് , വൈത്തിരി 9 വീതം , മേപ്പാടി 8 , കോട്ടത്തറ , പൊഴുതന , തവിഞ്ഞാല്‍ 6 വീതം , നൂല്‍പ്പുഴ , വെള്ളമുണ്ട 4 വീതം , തൊണ്ടര്‍നാട് 3 , മൂപ്പൈനാട് , പടിഞ്ഞാറത്തറ 2 ആള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ കര്‍ണാടകയില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

*286 പേര്‍ക്ക് രോഗമുക്തി*

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 19 പേരും, വീടുകളില്‍ നിരീക്ഷണ ത്തിലായിരുന്ന 267 പേരുമാണ് രോഗമുക്തരായത്.

*644 പേര്‍ പുതുതായി നിരീക്ഷണത്തില്‍*

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (28.10.21) പുതുതായി നിരീക്ഷണത്തിലായത് 644 പേരാണ്. 684 പേര്‍ നിരീക്ഷണകാലം പൂര്‍ത്തി യാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7564 പേര്‍. ഇന്ന് പുതുതായി 29 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1407 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 829059 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 828161 എണ്ണത്തിന്റെ ഫലം ലഭിച്ചു. 703266 പേര്‍ നെഗറ്റീവും 124895 പേര്‍ പോസിറ്റീവുമാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *