October 12, 2026

ഇൻസ്ട്രക്ടർ ഏകദിന പരിശീലന ക്യാമ്പ് നടത്തി

0
IMG_20211029_135711.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി നഗരസഭ ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ആദിവാസി സമ്പൂർണ്ണ സാക്ഷരതാ ഇൻസ്ട്രക്ട മാർക്കുള്ള മൂന്നാം ഘട്ട ഏകദിന പരിശീലന ക്യാമ്പ് മാനന്തവാടി ഗവ. യു.പി.സ്കൂളിൽ വെച്ച് നടന്നു. നഗരസഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി ഉദ്ഘാടനം ചെയ്യ്തു. മാനന്തവാടി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സിന്ധു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോഓഡിനേറ്റർ സ്വായ നാസർ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ ഉപാധ്യക്ഷൻ പി.വി.എസ്.മൂസ, നഗരസഭ കൗൺസിലർമാരായ ജേക്കബ് സെബാസ്റ്റ്യൻ, സ്മിത തോമസ്, വി.ആർ.പ്രവീജ്, ലേഖാ രാജീവൻ, സീമന്തിനി സുരേഷ്, മാർഗരറ്റ് തോമസ്, അശോകൻ കൊയിലേരി, ബാബു പുളിക്കൽ എന്നിവർ ക്ലാസ്സെടുത്തു, നോഡൽ പ്രേരക്മാരായ മുരളീധരൻ.എ, ലീല എം, പ്രേരക് ക്ലാരമ്മ, മാനന്തവാടി നഗരസഭ ആദിവാസി സാക്ഷരത കോ ഓഡിനേറ്റർ ഗ്രേയ്സി ജോർജ്ജ് വി.വി.എന്നിവർ നേതൃത്വം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *