October 12, 2026

പൂക്കോട് വെറ്ററിനറി കോളേജ് നവംബര്‍ 1 മുതല്‍ തുറക്കും

0
pookod-copy.jpg
By ന്യൂസ് വയനാട് ബ്യൂറോ
പൂക്കോട്: കുടിവെള്ള സ്രോതസ്സില്‍ അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ച പൂക്കോട് വെറ്ററിനറി കോളേജിൽ സൂപ്പര്‍ക്ലോറിനേഷന് ശേഷം നവംബര്‍ 1-ാം തിയതി മുതൽ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്ന് പൂക്കോട് വെറ്ററിനറി കോളേജ് ഡീന്‍ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കോളേജ് അടച്ചിരുന്നു. സൂപ്പര്‍ക്ലോറിനേഷന്‍ അടക്കമുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണ്. അസുഖ ലക്ഷണങ്ങളുള്ള വിദ്യാര്‍ഥികളുടെ സാംപിളുകള്‍ ആരോഗ്യവകുപ്പ് പരിശോധിച്ചതില്‍ നിന്ന് മറ്റു രോഗബാധകളൊന്നും സ്ഥിരീകരിച്ചിട്ടില്ല.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *