കുറുവ ദ്വീപിൽ സഞ്ചാരികൾക്കായി പുതിയ മുള ചങ്ങാടം ഒരുങ്ങി

പുൽപ്പള്ളി: കുറുവ ഇക്കോടൂറിസം സെന്ററിൽ സഞ്ചാരികൾക്കായി ഒരുക്കിയ മുള ചങ്ങാടം നീറ്റിലിറക്കി. സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എ. ഷജ്ന, ചെതലത്ത് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി.അബ്ദുൾ സമദ് എന്നിവർ സന്നിഹിതരായിരുന്നു. വലിപ്പമുള്ള ആനമുള എന്ന പ്രത്യേകയിനം മുളയുപയോഗിച്ച് തനത് ഗോത്ര രീതിയിൽ നിർമ്മിച്ച ഈ ചങ്ങാടം സ്ഥലവാസികളായ വി.എസ്.എസ് അംഗങ്ങൾ ആണ് പണിതത്. 50 ആളുകൾക്ക് ഒരേ സമയം സഞ്ചരിക്കാവുന്നതാണ് ഈ ചങ്ങാടം.



Leave a Reply