മേപ്പാടി ചൂരല്‍മല റോഡ് -മേപ്പാടി ടൗണ്‍ റോഡ് പണി പൂര്‍ത്തികരിക്കുക;യു ഡി എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കളക്ട്രേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തി
മേപ്പാടി: 49 കോടി വകയിരുത്തി പ്രവൃത്തി തുടങ്ങി മൂന്ന് വര്‍ഷമായിട്ടും പണി പൂര്‍ത്തികരിക്കാത്ത മേപ്പാടി ചൂരല്‍മല റോഡ് പ്രവൃത്തി എവിടെയും എത്താതെ ചൂരല്‍മല മുണ്ടക്കൈ അട്ടമല സൂചി പ്പാറ കള്ളാടി മീനാക്ഷി താഞ്ഞിലോട് നെല്ലിമുണ്ട ചുളിക്ക പ്രദേശങ്ങളിലെ ആയിരക്കണക്കായ ആളുകള്‍ യാത്ര ദുരിതം അനുഭവിക്കുകയാണ്. കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ടുറിസ്റ്റ് മേഖലയായ .ഇവിടെക്ക് ദൈനംദിനം ആയിരകണക്കിന് ടൂറിസ്റ്റുകള്‍ വരുന്നത് ഈ റോഡിലൂടെ ആണ് .നിരന്തരമായി സമര്‍ദ്ദം ഉണ്ടായിട്ടും ഗവണ്‍മെന്റോ പൊതുമരാമത്ത് വകുപ്പ് അടിയന്തിരനടപടികള്‍ സ്വീകരിക്കുന്നില്ല .പ്രമുഖ തോട്ടം ഉടമകളില്‍ നിന്ന് ഭൂമി വിട്ടുകിട്ടു ന്നതിന്ആവശ്യമായ നടപടികളോ ചര്‍ച്ചകളോ നടത്താതെ നിരുത്തരവാദിത്വത്തോടുകുടി മുന്നോട്ട് പോകുന്നു .മേപ്പാടി ടൗണില്‍ റോഡ് പണിയുടെ ഭാഗമായി റോഡ് പൊളിച്ചിട്ടിട്ട് ഒരു വര്‍ഷത്തോളമായി 4. 50 കോടി രുപ വകയിരുത്തിയ പ്രവര്‍ത്തി ഒന്നും ചെയ്യാതെ ടൗണിലൂടെ യാത്ര ദുസ്സഹമായിരിക്കുകയാണ്. അടിയന്തിരമായി ഈ രണ്ട് റോഡുകളുടെ പണികള്‍ എത്രയും പെട്ടന്ന് പൂര്‍ത്തികരിക്കണമെന്ന് ആവശ്യപ്പെട്ട് മേപ്പാടി പഞ്ചായത്ത് യു ഡി എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കളക്ട്രേറ്റിന് മുന്നില്‍ ധര്‍ണ്ണ സമരം ഡി സി സി പ്രസിഡണ്ടും യു ഡി എഫ് കണ്‍വീനറുമായ എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. െചയര്‍മാന്‍ T ഹംസ അദ്ധ്യക്ഷത വഹിച്ചു .കണ്‍വീനര്‍ ബി സുരേഷ് ബാബു ,ഒ ഭാസ്‌കരന്‍ ,പി കെ അഷ്‌റഫ് ,ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് നസീമ ടീച്ചര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓമന രമേശ്, രാജു ഹെജമാടി , എന്‍ കെ സുകുമാരന്‍ ,ബി നാസര്‍ ,എ രാംകുമാര്‍ ,ഒ വി റോയ് , പി പി അബ്ദുള്‍ അസീസ്, വി എ ജോണ്‍ ,രാധാ രാമസ്വാമി ,T A മുഹമ്മദ് , റംലഹംസ ,സി ഹാരീസ് ,സുനീറ മുഹമ്മദ്‌റാഫി , സി കെ നുറുദ്ദീന്‍ , രാധാമണി ടീച്ചര്‍ , സുകന്യ ആഷിന്‍ ,വി രാധ, ടി എം ഷാജി ,പി വി സുഹാദ ,Kബാബു, അരുണ്‍ദേവ് ,കെ പി ഹൈദര്‍ അലി ,സി ശ്രീജു, എന്നിവര്‍ സംസാരിച്ചു
Leave a Reply