December 11, 2024

വയനാട് ജില്ലയില്‍ 257 പേര്‍ക്ക് കൂടി കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 12.86, 195 പേര്‍ രോഗമുക്തി നേടി. 1 ആരോഗ്യ പ്രവര്‍ത്തകയ്ക്ക് ഉള്‍പ്പെടെ 257 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

0

വയനാട് ജില്ലയില്‍ ഇന്ന് (29.10.21) 257 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 195 പേര്‍ രോഗമുക്തി നേടി. 1 ആരോഗ്യ പ്രവര്‍ത്തകയ്ക്ക് ഉള്‍പ്പെടെ 257 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.86 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 125152 ആയി.
121711 പേര്‍ ഇതുവരെ രോഗമുക്തരായി.
നിലവില്‍ 2644 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.
ഇവരില്‍ 2488 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവർ*

കൽപ്പറ്റ 36 , നെന്മേനി 25 ,അമ്പലവയൽ 23 , മാനന്തവാടി 21 , മുട്ടിൽ 19 , പനമരം 18 , വെള്ളമുണ്ട 17 , തൊണ്ടർനാട്‌ 12 , ബത്തേരി 11 , എടവക 8 , കണിയാമ്പറ്റ , മേപ്പാടി , പുൽപ്പള്ളി 6 വീതം , മുള്ളൻകൊല്ലി , നൂൽപ്പുഴ , പൂതാടി 5 വീതം , മീനങ്ങാടി , തരിയോട് , തവിഞ്ഞാൽ , വെങ്ങപ്പള്ളി , വൈത്തിരി 4 വീതം , പടിഞ്ഞാറത്തറ , തിരുനെല്ലി 3 വീതം , പൊഴുതന , മൂപ്പൈനാട് 2 വീതം , കോട്ടത്തറ ഒരാൾക്കുമാണ്
സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്‌.
ഇതിനുപുറമെ മധ്യപ്രദേശിൽ നിന്നും വന്ന മീനങ്ങാടി സ്വദേശിക്കും , ഡെൽഹിയിൽ നിന്ന് വന്ന മേപ്പാടി , പനമരം സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചു.

*195 പേർക്ക് ഇന്ന് രോഗമുക്തി*

ആശുപത്രിയിൽ ചികിത്സയിലായിലായിരുന്ന 17 പേരും വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 178 പേരുമാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.

*553 പേര്‍ പുതുതായി നിരീക്ഷണത്തില്‍*

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (29.10.21) പുതുതായി നിരീക്ഷണത്തിലായത് 553 പേരാണ്. 535 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7582 പേര്‍. ഇന്ന് പുതുതായി 28 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1264 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 830239 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.ഇതില്‍ 829 451 എണ്ണത്തിന്റെ ഫലം ലഭിച്ചു. 704299 പേര്‍ നെഗറ്റീവും 125152 പേര്‍ പോസിറ്റീവുമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *