September 1, 2026

കല്ലോടി സെന്റ് ജോസഫ്സ് യു പി സ്കൂളിൽ കബ്ബ് യൂണിറ്റ് ഉദ്ഘാടനവും, സംസ്ഥാന അധ്യാപക അവാർഡ് ജേതാവിന് അനുമോദനവുംഓൺ ലൈനായി നടത്തി

0
IMG_20211030_071216.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കല്ലോടി : കല്ലോടി സെന്റ് ജോസഫ്സ് യു പി സ്കൂളിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ എൽ പി വിഭാഗം വിദ്യാർത്ഥികൾക്കായുള്ള കബ്ബ് യൂണിറ്റ് ഉദ്ഘാടനവും സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്  എ. ഇ.സതീഷ് ബാബുവിനുള്ള അനുമോദന ചടങ്ങും ഓൺ ലൈനായി നടത്തി. സ്കൂൾ  മാനേജർ റഫ. ഫാ.ബിജു മാവറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കബ്ബ്‌ യൂണിറ്റ് ഉദ്ഘാടനം വയനാട് ജില്ലാ ട്രെയിനിംഗ് കമ്മീഷണർ  എ. ഇ സതീഷ് ബാബു നിർവഹിച്ചു. സ്കൂൾ പ്രധാനധ്യാപകൻ സജി ജോൺ അവാർഡ് ജേതാവ് സതീഷ് ബാബുവിനെ അനുമോദിച്ചു സംസാരിച്ചു. യോഗത്തിന് ആശംസകൾ നേർന്ന് സ്കൂൾ പിടിഎ പ്രസിഡണ്ട് സന്തോഷ് ഒ. എക്സ്, വയനാട് ജില്ല ഹെഡ് ക്വാർട്ടേഴ്സ് കമ്മീഷണറായ ടോം ജോസഫ്  , വയനാട് ജില്ല ട്രെയിനിങ് റപ്രസന്റേറ്റീവ് ആയ വിജിൽ ബേബി എന്നിവർ സംസാരിച്ചു. ഫ്ലോക്ക് ലീഡർ ദീപ കെ.ജെ, കബ്ബ് മാസ്റ്റർ ബിന്ദു അലക്സ് എന്നിവർ യോഗത്തിന് സ്വാഗതവും നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *