May 14, 2026

മാനന്തവാടി നഗരസഭയിലെ സാക്ഷരത സെൻ്ററുകൾ ശുചീകരണം നടത്തി

0
IMG_20211031_152453.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി നഗരസഭ ആദിവാസി സാക്ഷരത ക്ലാസ്സ് നവംബർ ഒന്നിന് പുനരാരംഭിക്കുന്നതിൻ്റെ മുന്നോടിയായി നഗരസഭയുടെ കീഴിലുള്ള 60 സാക്ഷരത സെൻ്ററുകളിൽ ശുചീകരണം നടത്തി. നഗരസഭ തല ശുചീകരണത്തിൻ്റെ ഉദ്ഘാടനം കോൺവെൻ്റ്കുന്നിൽ വെച്ച് നഗരസഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി നിർവ്വഹിച്ചു. . വാർഡ് മെമ്പർ വി വി അരുൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സിന്ധു സെബാസ്റ്റ്യൻ, പി.വി. ജോർജ്ജ്, സ്മിത ടീച്ചർ, സാക്ഷരതാ നഗരസഭ പ്രേരക് ക്ലാരമ്മ, കോ-ഓർഡിനേറ്റർ ഗ്രേയ്സ് ജോർജ്ജ് വി.വി, സുജ, സുനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *