April 29, 2024

കീശയിൽ കൊണ്ടുനടക്കാം;നിരവധി സവിശേഷതകളോടെ സ്‌മാർട്ട്‌ റേഷൻ കാർഡ്‌ നാളെമുതൽ

0
Img 20211031 153848.jpg
തിരുവനന്തപുരം:
എടിഎം കാർഡ് വലുപ്പത്തിലുള്ള സ്‌മാർട്ട്‌ റേഷൻ കാർഡുകൾ തിങ്കളാഴ്‌ചമുതൽ വിതരണം ചെയ്യും. സംസ്ഥാനതല വിതരണ ഉദ്‌ഘാടനം ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിക്കും. പുസ്‌തക രൂപത്തിലുള്ള റേഷൻ കാർഡിന്‌ പകരം കീശയിൽ സൗകര്യപ്രദമായി കൊണ്ടുനടക്കാമെന്നതാണ്‌ നേട്ടം. സർക്കാർ കാർഡുമായി ബന്ധിപ്പിച്ച്‌ ഏർപ്പെടുത്തുന്ന മറ്റ്‌ സേവനങ്ങൾക്കും ഇതുപയോഗിക്കാം.
പുസ്‌തക രൂപത്തിലുള്ളവയ്‌ക്കുപകരം അപേക്ഷകന്‌ സ്വയം പ്രിന്റെടുത്ത്‌ ഉപയോഗിക്കാവുന്ന ഇ–-റേഷൻ കാർഡുകൾക്ക്‌ നേരത്തേ രൂപം നൽകിയിരുന്നു. ഇത്‌ പരിഷ്‌കരിച്ചാണ്‌ സ്‌മാർട്ട്‌ റേഷൻ കാർഡാക്കിയത്‌.    ക്യൂആർ കോഡും ബാർ കോഡും അടങ്ങിയ കാർഡിന്റെ ഒരു വശത്ത്‌ ഉടമയുടെ പേര്‌, ഫോട്ടോ, വിലാസം തുടങ്ങിയ വിവരങ്ങളും മറുവശത്ത്‌ പ്രതിമാസ വരുമാനം, റേഷൻകട നമ്പർ, വീട്‌ വൈദ്യുതീകരിച്ചതാണോ, ഗ്യാസ്‌ കണക്‌ഷനുണ്ടോ തുടങ്ങിയ വിവരങ്ങളും ഉണ്ടാകും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *