May 14, 2026

ജില്ലയില്‍ 310 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.90,3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 308 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

0
IMG_20211031_175717.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന്  310 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 190 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 308 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്  13.90  ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 125462 ആയി. 121902 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2706 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2561 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
പുല്‍പ്പള്ളി 34 , മാനന്തവാടി 33 , ബത്തേരി 28 , പൂതാടി 22 ,  കല്‍പ്പറ്റ 20 , കണിയാമ്പറ്റ , പനമരം 18 വീതം ,  കോട്ടത്തറ 17 , മുട്ടില്‍ 13 , പടിഞ്ഞാറത്തറ , തവിഞ്ഞാല്‍ 12 വീതം , മീനങ്ങാടി , മുള്ളന്‍കൊല്ലി 10 വീതം , നെന്മേനി 9 , തിരുനെല്ലി 8 , അമ്പലവയല്‍ , എടവക , മേപ്പാടി , വൈത്തിരി 7 വീതം , നൂല്‍പ്പുഴ 5 , പൊഴുതന , തരിയോട് , തൊണ്ടര്‍നാട് , വെള്ളമുണ്ട , വെങ്ങപ്പള്ളി  2 വീതം , മൂപ്പൈനാട്  ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ  ബാംഗ്ലൂരില്‍  നിന്നും വന്ന പടിഞ്ഞാറത്തറ സ്വദേശിക്കും ,  ഡെല്‍ഹിയില്‍ നിന്ന് വന്ന നെന്മേനി  സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
190  പേര്‍ക്ക് ഇന്ന് രോഗമുക്തി
ആശുപത്രിയില്‍ ചികിത്സയിലായിലായിരുന്ന 20   പേരും  വീടുകളില്‍  നിരീക്ഷണത്തിലായിരുന്ന 170   പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
598  പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (30.10.21) പുതുതായി നിരീക്ഷണത്തിലായത് 598 പേരാണ്. 280  പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7900  പേര്‍. ഇന്ന് പുതുതായി 20 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1596 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 831835 സാമ്പിളുകളാണ് പരിശോധനയ്ക്ക്  അയച്ചത്.ഇതില്‍ 830967 എണ്ണത്തിന്റെ ഫലം ലഭിച്ചു. 705505 പേര്‍ നെഗറ്റീവും 125462  പേര്‍  പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *