എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു

മാനന്തവാടി: മാനന്തവാടി നഗരസഭ ചെറൂർ 11ാം ഡിവിഷനിൽ SSLC, +2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ, ആശ വർക്കർ വാസന്തി ഭാസ്ക്കരൻ, പ്രമോട്ടർ ശകുന്തള എന്നിവരെ ചടങ്ങിൽ ആദരിച്ചു. ആദരിക്കൽ ചടങ്ങ് മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി.കെ.രത്ന വല്ലി ഉദ്ഘാടനം ചെയ്യ്തു. ഡിവിഷൻ കൗൺസിലർ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.രമ മോഹനൻ, ബേബി ഇളയിടം, സുനിത ലാൽസൺ, ബിജു ചാക്കോ, നിശാന്ത് പയ്യംമ്പള്ളി, ബിനു കാവഞ്ചിക്കൽ, രാജമ്മ ചെമ്മീൻക്കാട്ടിൽ, ഷൈനി ചിറക്കാട്ട്, ലാൽസൺ, ദൃശ്യ, അനുഗ്രഹ, കല്ലാണി നിട്ടമ്മാനി എന്നിവർ സംസാരിച്ചു.



Leave a Reply