June 9, 2023

ഓണ വിഭവങ്ങൾ ഇനി വീട്ടു മുറ്റത്തേക്ക് സഞ്ചരിക്കുന്ന ഹോർട്ടി സ്റ്റോറുകൾ വരുന്നു

0
IMG-20220901-WA00042.jpg
കൽപ്പറ്റ : കൃഷിവകുപ്പിന്റെ വിപണി ഇടപെടൽ പദ്ധതിയുടെ ഭാഗമായി ഓണവിപണിയോടനുബന്ധിച്ച് സെപ്റ്റംബർ ഒന്ന്  മുതൽ ഏഴ്  വരെ സംസ്ഥാനത്തൊട്ടാകെ 2010 നാടൻ കർഷക ചന്തകൾ നടപ്പിലാക്കുന്നു . ഇതിനോടനുബന്ധിച്ചു എല്ലാ ജില്ലകളിലും ഹോർട്ടികോർപ്പിന്റെ മൊബൈൽ ഹോർട്ടി സ്റ്റോറുകൾ വഴി വിവിധ ഉത്പന്നങ്ങൾ വിതരണം നടത്തുന്ന പദ്ധതിക്കു കൂടി തുടക്കമായി. ഏകീകൃത മാതൃകയിലുള്ള സഞ്ചരിക്കുന്ന യൂണിറ്റുകൾ ജില്ലകളിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും എത്തുന്ന തരത്തിൽ ഒരാഴ്ച പ്രവർത്തിക്കും. സഞ്ചരിക്കുന്ന യൂണിറ്റുകളുടെ ഫ്ളാഗ്ഓഫ് കർമം നിയമസഭാ സമുച്ചയത്തിനു മുന്നിൽ വച്ച് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിർവ്വഹിച്ചു.
സഞ്ചരിക്കുന്ന ഹോർട്ടി സ്റ്റോറുകൾ വഴി പഴം പച്ചക്കറികൾ, കർഷകർ ഉല്പാദിപ്പിക്കുന്ന നാടൻ വിഭവങ്ങൾ, കർഷക കൂട്ടായ്മകൾ ഉൽപ്പാദിപ്പിക്കുന്ന മൂല്യവർധിത ഉൽപ്പന്നങ്ങൾ, ഹോർട്ടികോർപ്പിന്റെ തേൻ, തേൻഉൽപ്പന്നങ്ങൾ, മറ്റു പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളായ കേരജം വെളിച്ചെണ്ണ, മറയൂർ ശർക്കര, കേര ഉൽപ്പന്നങ്ങൾ, കുട്ടനാടൻ അരി, കൊടുമൺ അരി എന്നിങ്ങനെ ഓണക്കാലത്ത് ആവശ്യമായ എല്ലാ ഉൽപ്പന്നങ്ങളും ലഭ്യമാകും. ആദ്യ വില്പന കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് നൽകികൊണ്ട് നിർവഹിച്ചു. ഹോർട്ടികോർപ്പ് ചെയർമാൻ അഡ്വ എസ് വേണുഗോപാൽ, കൃഷിവകുപ്പ് ഡയറക്ടർ ടി വി സുഭാഷ് , അഡിഷണൽ ഡയറക്ടർ ജോർജ് അലക്സാണ്ടർ , സുനിൽകുമാർ , ഹോർട്ടികോർപ്പ് എംഡി ജെ സജീവ്, സ്റ്റേറ്റ് ഫാർമിംഗ് കോർപ്പറേഷൻ ചെയർമാൻ ശിവശങ്കരപ്പിള്ള, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news