March 25, 2023

പരീക്ഷാ പരിശീലനം അപേക്ഷ ക്ഷണിച്ചു

IMG-20220901-WA00652.jpg
കൽപ്പറ്റ : പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന മെഡിക്കല്‍, എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 2023 ലെ നീറ്റ്, എഞ്ചിനീയറിംഗ് പരീക്ഷകള്‍ എഴുതുവാന്‍ ആഗ്രഹിക്കുന്ന പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 2022 ലെ പ്ലസ് ടു സയന്‍സ്, കണക്ക് വിഷയമെടുത്ത് വിജയിച്ച പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും പ്ലസ്ടു കോഴ്‌സുകള്‍ക്ക് ലഭിച്ച മാര്‍ക്കിന്റെയും 2022 ലെ നീറ്റ്, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതിയവരാണെങ്കില്‍ അതിലെ സ്‌കോറിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം ലഭിക്കുക. 2022 ലെ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ദീര്‍ഘകാല പരിശീലനങ്ങളില്‍ പങ്കെടുത്തവരെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ പേര്, മേല്‍വിലാസം, ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ച് പരിശീലനത്തില്‍ പങ്കെടുക്കുന്നതിനുളള സമ്മതപത്രം എന്നിവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തി രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് ടു പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം സെപ്റ്റംബര്‍ 13 നകം കല്‍പ്പറ്റ ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസില്‍ ലഭ്യമാക്കണം. നിശ്ചിത സമയത്തിനകം ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. പരിശീലനത്തിനായുള്ള മുഴുവന്‍ ചെലവും താമസം, ഭക്ഷണ സൗകര്യം, ഓണം, ക്രിസ്തുമസ് അവധികാലത്ത് രക്ഷിതാവിനോടൊപ്പം വീട്ടില്‍ പോയിവരുന്നതിനുള്ള ചെലവടക്കം സര്‍ക്കാര്‍ വഹിക്കും. മെഡിക്കല്‍, എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ക്ക് വെവ്വേറെ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 202232, 9496070333.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *