May 17, 2026

ആധാര്‍ – വോട്ടര്‍ പട്ടിക ബന്ധിപ്പിക്കല്‍: സ്പെഷ്യല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

0
IMG-20220901-WA00662.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ആധാര്‍ നമ്പര്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ താലൂക്ക്, വില്ലേജ് തലങ്ങളില്‍ സെപ്തംബര്‍ മൂന്ന് , നാല് , 17, 16, 24, 25 തീയതികളില്‍ (ശനി, ഞായര്‍ ദിവസങ്ങളില്‍) സ്പെഷ്യല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. വോട്ടര്‍മാര്‍ക്ക് ആധാര്‍, വോട്ടര്‍ ഐ.ഡി. കാര്‍ഡുകളുമായി ക്യാമ്പുകളിലെത്തി വോട്ടര്‍പട്ടികയില്‍ ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കാം. ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ വെബ് പോര്‍ട്ടലായ www.nvsp.in, വോട്ടര്‍ ഹെല്‍പ്പ്ലൈന്‍ ആപ്പ്, ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവ വഴിയും ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാവുന്നതാണ്. വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണത്തിനായി ഈ അവസരം വോട്ടര്‍മാര്‍ പരമാവധി പ്രയോജന പ്പെടുത്തണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *