ദുരൂഹ സാഹചര്യത്തില്‍ തീപ്പൊള്ളലേറ്റ വീട്ടമ്മ മരിച്ചു.

മാനന്തവാടി:തരുവണയിൽ ദുരൂഹസാഹചര്യത്തില്‍ തിപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പുലിക്കാട് കണ്ടിയില്‍ പൊയില്‍ മുഫീദ(50) മരണപ്പെട്ടു.രണ്ട് മാസം മുമ്പ് രാത്രിസമയത്ത് പ്രദേശവാസികളായ ചിലര്‍ ഇവര്‍ താമസിക്കുന്ന വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി പരാതി ഉയര്‍ന്നിരുന്നു.അന്ന് തന്നെയാണ് ഇവരെ തീപൊള്ളലേറ്റ നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.എന്നാല്‍ ഇവര്‍ പോലീസില്‍ നല്‍കിയ മൊഴിയില്‍ ആര്‍ക്കെതിരെയും പരാതികളുന്നയിക്കാത്തതിനാല്‍ കേസെടുത്തിരുന്നില്ല. മുഫീദ മരണപ്പെട്ട ശേഷം മക്കള്‍ നല്‍കിയ പരാതിപ്രകാരം പോലീസ് കേസെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.മക്കള്‍ : സമീറ, ഷഫ്‌നാസ്, സാദിഖ്, സലാം മരുമകന്‍ : ഷൗക്കത്ത് മൂലയില്‍.



Leave a Reply