കാട്ടാന ശല്യം ; സെപ്റ്റംബർ 24ന് വൈത്തിരിയിൽ ദേശീയ പാത ഉപരോധം

വൈത്തിരി : വൈത്തിരി ഗ്രാമപഞ്ചായത്തിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ആന ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് ഈ മാസം 24ന് വൈത്തിരിയിൽ ദേശീയ പാത ഉപരോധിക്കാൻ തീരുമാനിച്ചു.വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ്ന്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചകഴിഞ്ഞു ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. മാസങ്ങളായി വൈത്തിരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണ്.ഇന്ന് കാലത്ത് വൈത്തിരി താലൂക്ക് ഓഫിസിലേക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ മാർച്ച് നടത്തിയിരുന്നു.



Leave a Reply