കുന്നോളം വളരാൻ ചീങ്ങേരി മലയിലേക്ക് കുട്ടിനടത്തം സംഘടിപ്പിച്ചു

ചീങ്ങേരി: ഗെറ്റ് സെറ്റ് ട്രക്ക് എന്ന പരിപാടി
ഗ്ലോബ്ട്രക്കേഴ്സും വയനാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ഒരുമിച്ച് ഈ ഓണാവധിക്ക് കുട്ടികള്‍ക്കായി ഒരുക്കിയ കുട്ടി നടത്തം പ്രകൃതിയുടെ
മന്ദസ്മിതങ്ങൾ തൊട്ടറിയുന്നതായി മാറി. ചീങ്ങേരി മല കയറിയെത്തിയ കുട്ടി കൂട്ടം ചുറ്റും ഉള്ള മല നിരകളുടെ ഹരിത ലാവണ്യം കണ്ടറിഞ്ഞു.
മൊബൈല്‍ സ്ക്രീനിന്റെ പരിമിതമായ കാഴ്ചകളിൽ നിന്ന് പ്രകൃതിയുടെ മനോഹാരിതയിലേക്ക്
കുട്ടികൾക്കൊപ്പം രക്ഷിതാക്കളും സംഘാടകരും അനുഗമിച്ച
കുട്ടി നടത്തം ഏറെ ഹൃദയസ്പർശിയായ അനുഭവമാണെന്ന് കുട്ടികൾ പറഞ്ഞു.



Leave a Reply