May 17, 2026

സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

0
IMG_20220905_110247.jpg
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ: തലപ്പുഴ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ തലപ്പുഴ ടൗണിൽ വെച്ച് ഓണാഘോഷം സംഘടിപ്പിച്ചു. വടംവലി, ക്യാരംസ്, കസേരകളി, തുടങ്ങി വിവിധ ഓണക്കളികൾ നാടിന്റെ ഓർമകളെ ഉണർത്തി. ഹാരിസ് മാനന്തവാടി, ഉമേഷ് വിസ്മയ എന്നിവർ മുഖ്യാതിഥികളായി എത്തി. ചടങ്ങിൽ വെച്ച് ഔവർ സാഹിത്യ പുരസ്‌കാരം നേടിയ റഷീദ് മാസ്റ്റർ, സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് കർണാടകയിൽ നിന്ന് ഹിസ്റ്ററി ആൻഡ് ആർക്കിയോളജി പി.ജി യിൽ റാങ്ക് നേടിയ പി.എൻ ആതിര എന്നിവരെ ആദരിച്ചു. തുടർന്ന് തലപ്പുഴയുടെ പാട്ടുകാർ അവതരിപ്പിച്ച 'ഓണത്തുമ്പിക്കൊരൂഞ്ഞാൽ' ഗാനമേള നടന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *