മുഫീദയുടെ ദൂര ഹമരണം; സമഗ്ര അന്വേഷണം നടത്തണമെന്ന് മഹിളാ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി

കൽപ്പറ്റ: തരുവണ പുലിക്കാട് സ്വദേശിനി മുഫീദ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് മഹിളാ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ചിന്നമ്മ ജോസ്. ഇന്ധനം ഉപയോഗിക്കാതെ ദേഹത്ത് അണിഞ്ഞ വസ്ത്രത്തിനു മേൽ തീ കൊളുത്തിയാണ് മുഫീദ ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. വസ്ത്രത്തിൽ തീ പിടിച്ച സമയം മുതൽ സ്ത്രീയെ രക്ഷപ്പെടുത്താൻ സമയം ഉണ്ടായിട്ടും, തീ ആളിപ്പിടിക്കുന്നത് കണ്ട് വീട്ടുകാർ മുറവിളി കൂട്ടുകയല്ലാതെ രക്ഷിക്കാൻ തയ്യാറാക്കാത്തത് ദൂരഹതയേറുന്നു. മുഫീദ നിരന്തരം ഗ്രാഹീക പീഡനത്തിനതിന് ഇരയായിരുന്നു. ഇതിൽ മനംനൊന്താണ് മുഫീദ മരിച്ചത്. ഇവരുടെ മരണത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് മഹിളാ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ചിന്നമ്മ ജോസ് ആവശ്യപ്പെട്ടു.



Leave a Reply