March 25, 2023

അധ്യാപക ദിനം; കെ.എസ്.എസ്.പി.എ മുൻ കാല അധ്യാപകരെ ആദരിച്ചു

IMG_20220905_150359.jpg
മാനന്തവാടി:  സെപ്റ്റംബർ അഞ്ച് തത്വചിന്തകനും ഇന്ത്യയുടെ രണ്ടാമത് രാഷ്ട്രപതിയുമായിരുന്ന ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനം രാജ്യത്ത് അധ്യാപക ദിനമായി ആചരിക്കുന്നു. ഇതിൻ്റെ ഭാഗമായി  കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി അധ്യാപക ദിനം ആചരിച്ചു.ഇടപഴകുന്നവരുടെ മനസ്സിനെ ഇത്രയധികം സ്വാധീനിക്കാന്‍ കഴിയുന്ന മറ്റൊരു ജോലിയില്ല. വിദ്യാലയങ്ങളിൽ വിദ്യാര്‍ഥികളുടെ ജീവിതം കെട്ടിപ്പടുക്കുന്നതില്‍ അധ്യാപകര്‍ വലിയ പങ്കാണ് വഹിക്കുന്നതെന്ന് മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന ആദരിക്കൽ യോഗം ഉദ്ഘാടനം ചെയ്യ്ത് കൊണ്ട് എ.ഐ.സി.മെമ്പറും, മുൻ മന്ത്രിയുമായ പി.കെ.ജയലക്ഷ്മി പറഞ്ഞു. കെ.എസ്.എസ്.പി.എ.വയനാട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് വിപിനചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുൻ കാല അധ്യാപകരായി വിരമിച്ച കെ.ഒ.പീറ്റർ മാസ്റ്റർ, ഇ.ഡി.കുര്യൻ മാസ്റ്റർ, പി.കെ.രാജൻ മാസ്റ്റർ എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു.കെ.എസ്.എസ്.പി.എ.അംഗങ്ങളായ മറ്റു അധ്യാപകരെ പരിപാടിയുടെ ഭാഗമായി സ്വഭവനങ്ങളിൽ ചെന്ന് ആദരിക്കും.വി.രാമനുണ്ണി, ഇ.ടി. സെബാസ്റ്റ്യൻ, സഖറിയ.ടി.ജെ, മൈമൂന.ടി, വേണുഗോപാൽ കിഴിശ്ശേരി, പി.കെ.സുകുമാരൻ, ടി.കെ.സുരേഷ്, ടി.പി.ശശിധരൻ, പുഷ്പലത.എൻ.കെ, ആലീസ് ടീച്ചർ, വനജാക്ഷി, ഗ്രേയ്സി ടീച്ചർ, വി.ആർ.ശിവൻ, സുബ്രമണ്യൻ.കെ, രാധാകൃഷ്ണൻ.കെ, എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *