താഴെ അരപ്പറ്റയിൽ വിദേശ മദ്യ വിൽപ്പനക്കാരൻ അറസ്റ്റിൽ

കല്‍പ്പറ്റ: കല്‍പ്പറ്റ എക്‌സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫീസര്‍ പി.കെ ചന്തുവിന്റെ നേതൃത്വത്തില്‍ താഴെ അരപ്പറ്റ പ്രദേശത്ത് നടത്തിയ പരിശോധനയില്‍ വിദേശ മദ്യം കൈവശം വെച്ച് വില്‍പ്പന നടത്തിയയാളെ പിടികൂടി. താഴെ അരപ്പറ്റ സതീഷ് നിവാസില്‍ കുട്ടിഗങ്ങനെന്ന ആര്‍ചന്ദ്രന്‍ ( 45 ) നാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും 7 ലിറ്റര്‍ വിദേശ മദ്യവും, മദ്യം വിറ്റ വകയിലുള്ള 1650 രൂപയും പിടികൂടി. ഇയാള്‍ മുന്‍പും സമാന കേസുകളില്‍ പ്രതിയാണ്.മുന്‍പ് തടവ് ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. സി.ഇ.ഒ മാരായ പി ഡി അരുണ്‍, പ്രോമിസ്, പി സി സജിത്, ഡബ്ല്യു സി.ഇ.ഒ ഷാനിയ എന്നിവരും പരിശോധനയില്‍ പങ്കാളികളായി.



Leave a Reply